സിപിഎം വയനാട് ജില്ലാസെക്രട്ടറിയുടെ മകന്റെ നിയമന ക്രമക്കേട് : അന്വേഷണ റിപ്പോർട്ട് നൽകി

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അധ്യാപക നിയമന വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥർ വെള്ളമുണ്ട എയുപി സ്കൂളിലും തരുവണ സർക്കാർ സ്കൂളിലും നേരിട്ടെത്തി അന്വേഷണം നടത്തി. സ്കൂളിലെ രേഖകൾ പരിശോധിച്ചു. മാനന്തവാടി എഇഒയിൽ നിന്നും വിവരങ്ങൾ തേടി.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരില്ലാതെ അന്വേഷണ ചുമതല അക്കൗണ്ട്സ് ഓഫീസർക്ക് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ രാഷ്ട്രീയ ഇടപെടൽ കൂടതലാണെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി.

സ്വന്തക്കാർക്ക് നിയമനം നൽകുന്നതിന് വേണ്ടി സർക്കാർ ജീവനക്കാരുടെ മേൽ സമ്മർദ്ദമേറുകയാണ്. കുട്ടികളുടെ എണ്ണം തികയ്ക്കാൻ വ്യാജ ടിസിയടക്കം ഉപയോഗിച്ച വെള്ളമുണ്ട സ്കൂൾ മാനേജ്മെന്‍റിനെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...