ക്രൂരത നടന്നത് പോലീസുകാരന്‍റെ വീട്ടിൽ ; ആശുപത്രിയിൽ പരിചയപ്പെട്ട യുവതിയെ 3 പേർ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗക്കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയായ സ്ത്രീയെ ആണ് സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗംചെയ്തത്. പോലീസുകാരന്‍റെ വീട്ടിലെത്തിച്ച ശേഷമായിരുന്നു ക്രൂരമായ ബലാത്സംഗം നടത്തിയത്. കേസിൽ പോലീസുകാരൻ ഉൾപ്പടെ മൂന്നു പ്രതികൾക്കും കോടതി പത്തുവർഷം കഠിനതടവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. സജാദ് (33), ശ്രീജിത്ത് (32), പോലീസുകാരനായ അഭയൻ (47) എന്നിവരെയാണ് അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്.

സംഭവം ഇങ്ങനെ
2016 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി സജാദ് യുവതിയെ ആശുപത്രിയിൽവെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് പരിചയം കൂടുതൽ അടുപ്പത്തിൽ ആയി. രണ്ടാം പ്രതി ശ്രീജിത്തും പിന്നീട് ഇവരുടെ സുഹൃത്തായി. 2016 നവംബർ 25 ന് രാവിലെ 10.30 ന് സജാദും ശ്രീജിത്തും ചേർന്ന് പോലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടിൽ യുവതിയെ എത്തിച്ചു. ഇവിടെവെച്ച്‌ യുവതിയെ മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നരുവാമൂട് പോലീസിലാണ് പരാതി എത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് നെയ്യാറ്റിൻകര ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പാപ്പനംകോട് എസ്‌റ്റേറ്റ് കല്ലുവെട്ടാംകുഴി ടി സി 53/504, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ് (33), വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (32), പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് വിചാരണയ്ക്കൊടുവിൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്. കേസിൽ ഇരയായ യുവതിയെ ഭീഷണിപ്പെടുത്തിയ അയൽവാസിയെ പൊലീസ് നാലാം പ്രതിയാക്കിയിരുന്നുയെങ്കിലും ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുമ്പേ ആത്മഹത്യ ചെയ്തിരുന്നു. അഭയൻ തൃശ്ശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി ഡി ജസ്റ്റിൻജോസാണ് ഹാജരായത്.

ഈ കേസിൽ പീഡനത്തിന് ഇരയായ യുവതി പരാതി പിൻവലിച്ചെന്നു പറഞ്ഞ് പ്രതികൾ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിൽ യുവതി പരാതി പിൻവലിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതികളുടെ ഹർജി തള്ളിക്കളയുകയായിരുന്നു. ഇതിനു ശേഷമാണ് അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. വിധിക്ക് ശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...