സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാകാം ; നിങ്ങള്‍ ചെയ്യേണ്ടത്

For full experience, Download our mobile application:
Get it on Google Play

ഓരോ ദിവസവും ചൂട് കൂടിവരുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. പ്രത്യേകിച്ച് സൂര്യാഘാതമാണ് വേനല്‍ കടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരാറ്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം കഴിയുന്നതും ഒഴിവാക്കുക. ചൂട് ഏറ്റവുമധികം കനക്കുന്ന മണിക്കൂറുകളില്‍ പ്രത്യേകിച്ചും പുറത്ത് നില്‍ക്കാതിരിക്കല്‍- എന്നിവയാണ് ഏറെ ശ്രദ്ധിക്കാനുള്ളത്. ഇതിനൊപ്പം തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാകാൻ ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന- ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവെയ്ക്കുന്നത്. അതായത് ചില ഭക്ഷണങ്ങള്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ പതിവായി കഴിക്കുന്നത് മൂലം സൂര്യാഘാതമേല്‍ക്കുന്നതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് ഒരളവ് വരെ സാധിക്കും. ഇങ്ങനെ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം.

ഒന്ന്…
തീര്‍ച്ചയായും വേനലാകുമ്പോള്‍ ഏവരും ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് കക്കിരി. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു. കാരണം കക്കിരിയില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവൻ ഇല്ലാതായിപ്പോകുന്നതാണ് നമുക്ക് പ്രതിസന്ധിയാകുന്നത്. എന്നാല്‍ കക്കിരി പോലുള്ള ഭക്ഷണങ്ങള്‍ ഈ പ്രതിസന്ധിയില്ലാതാക്കാൻ സഹായിക്കുന്നു.

രണ്ട്…
വേനലാകുമ്പോള്‍ ഡിമാൻഡ് കൂടുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തൻ. ഇതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാണ് ഏറെയും സഹായകമാകുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘ഇലക്ട്രോലൈറ്റ്സ്’ഉം ആന്‍റി-ഓക്സിഡന്‍റ്സുമാണെങ്കില്‍ ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ തണ്ണിമത്തനിലുള്ള പൊട്ടാസ്യം, അമിനോ ആസിഡ്സ് എന്നിവയെല്ലാം പേശികള്‍ക്ക് വളരെ നല്ലതാണ്.

മൂന്ന്…
വേനലാകുമ്പോള്‍ പരമ്പരാഗതമായി തന്നെ നമ്മുടെ നാട്ടില്‍ വ്യാപകമാകുന്നൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. വേനലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ നല്ലരീതിയില്‍ സഹായിക്കുന്നൊരു വിഭവമാണിതെന്ന് നിസംശയം പറയാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.

നാല്…
പെരുഞ്ചീരകവും വേനല്‍ക്കാല ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നൊരു ചേരുവയാണ്. ഇവ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ദഹനം സുഗമമാക്കുന്നതിനും ഗ്യാസ് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനുമെല്ലാം പെരുഞ്ചീരകം ഏറെ സഹായകമാണ്.

അഞ്ച്…
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പാനീയമാണ്. എന്നാലിത് ഒരിക്കലും നേരിട്ട് കഴിക്കരുത്. വെള്ളത്തില്‍ ചേര്‍ത്ത് വേണം ഇത് കഴിക്കാൻ. അല്‍പം തേൻ കൂടി ചേര്‍ക്കുന്നത് ഏറെ നല്ലത്. ചൂട് മൂലം ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം എന്നീ ഘടകങ്ങളെല്ലാം കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...