സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

ലുധിയാന: സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍. നിര്‍ത്താനുള്ള ട്രാഫിക് പോലീസുകാരന്‍റെ സിഗ്നല്‍ അവഗണിച്ച കാറുടമ ബോണറ്റു കൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറില്‍ വലിച്ചിഴയ്ക്കുകയായിരുന്നു. ഒരു കിലോമീറ്ററിലേറെ ദൂരം ഇത്തരത്തില്‍ പോയ ശേഷം കാര്‍ വലിയൊരു ഗതാഗതക്കുരുക്കില്‍ പെട്ടതാണ് പോലീസുകാരന് രക്ഷയായത്. ലുധിയാനയിലെ മാതാ റാണി ചൌക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

രണ്ട് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരെ തിരിച്ചറിഞ്ഞതായാണ് പോലീസ് വിശദമാക്കുന്നത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം നടന്നത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍ദീപ് സിംഗിനാണ് ഡ്യൂട്ടിക്കിടെ ജീവന് വെല്ലുവിളിയാകുന്ന സംഭവമുണ്ടായത്. തിരിക്കേറിയ സിംഗ്നലില്‍ വാഹനം നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ചതാണ് കാറിലുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്. ഇവര്‍ വാഹനം നിര്‍ത്താതെ സിഗ്നല്‍ കാണിച്ച പോലീസുകാരന് നേരെ കാറുമായി പാഞ്ഞ് അടുക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ പോലീസുകാരനുമായി ജലന്ധര്‍ ബൈപ്പാസിലേക്ക് കയറി കാര്‍ ഓടിച്ച് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. കാര്‍ യാത്രക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ലുധിയാന അസിസ്റ്റന്‍റ് കമ്മീഷണര്‍ വിശദമാക്കി. സംശയിക്കുന്ന രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് വിശദമാക്കി. കൊലപാതക ശ്രമം. കൃത്യ നിര്‍വ്വഹണത്തിന് തടസം സൃഷ്ടിക്കുക, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് കാറിലുണ്ടായിരുന്നവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...