ഭാര്യയെ കൊന്ന് മൃതദേഹം 4 ദിവസം വീട്ടിൽ സൂക്ഷിച്ചു ; മധ്യവയസ്കൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് വിവരം പുറത്തറിയുന്നത്. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പോലീസിനെ വിളിക്കാനും ഇയാൾ തന്നെ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. ഗാസിയാബാദിലെ ഹൗസിംഗ് കോളനിയിലെ വാടക ഫ്ളാറ്റിലാണ് സംഭവം. ഭരത് സിംഗ് (55) ആണ് ഭാര്യ സുനിതയെ (51) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്നമാണ് കൊലപാതക കാരണം. മൃതദേഹം മൂന്നു ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചതോടെ അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ വീടിനു പുറത്തിറങ്ങി ഇയാൾ നിലവിളിച്ചുതോടെയാണ് അയൽവാസികൾ കൊലപാതക വിവരം അറിയുന്നത്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ശരീരത്തിന് നാലു മുതൽ അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...