ഭാര്യാമാതാവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മദ്യപിച്ച് വീട്ടിലെത്തി മകളുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ ഭാസ്കരൻ നായരുടെ മകൻ അജയൻ നായരാ(49)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്.

ലേഖയുമായി പ്രതി മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും പതിവാണ്. ഇതുസംബന്ധിച്ച് ഇരുകൂട്ടരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. ഇന്നലെ സന്ധ്യക്ക്‌ 7.30 ന് വീടിന്റെ മുറ്റത്തുവെച്ച് മകളെ അജയൻ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ പ്രതി കമലമ്മയെയും ചീത്ത വിളിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു. കൈകൊണ്ട് അടിക്കുകയും കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടുകയുമായിരുന്നു. തടഞ്ഞപ്പോൾ വലതുകൈപ്പത്തിയിലും വെട്ടുകൊണ്ടു എല്ലിന് പൊട്ടലുണ്ടായി.

അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കമലമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതിയെ സ്ഥലത്തുനിന്നും മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. വെട്ടുകത്തിയും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മനീഷ്, എസ് സി പി ഓമാരായ ശിവപ്രസാദ്, വിനീത്, സി പി ഓമാരായ ബിജു, പ്രദീപ്‌ എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...