ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ദേഹോപദ്രവം : ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തന്റെ വീടിനു സമീപമുള്ള വഴിയിലൂടെ നടക്കുന്നതിലുള്ള വിരോധം കാരണം പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കല്ലെടുത്ത് എറിഞ്ഞു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളെ അടൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം നവംബർ 19 ന് വൈകീട്ട് 7 മണിയോടുകൂടി അടൂർ മിത്രപുരത്തുള്ള വാദിയുടെ വീടിനു സമീപം വെച്ചാണ് പ്രതികൾ  അധിക്ഷേപിക്കുകയും അതിക്രമിക്കുകയും ചെയ്തത്.

അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ അടൂർ പെരിങ്ങനാട് മേലൂട് സന്തോഷ്‌ ഭവനിൽ സാഗറിന്റെ മകൻ സന്തോഷ്‌ സാഗ(35)റെ ഇന്നലെ രാവിലെ 10 മണിക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീടിന് സമീപത്തുള്ള വഴി വാദിയും കുടുംബവും നടക്കാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...