പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോന്നി പോലീസ് എട്ടാം തിയതി രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ മുഹമ്മദ്‌ ഇബ്രാഹിമിന്റെ മകൻ അഫ്സൽ മുഹമ്മദ്‌ എം ഐ (22), പത്തനാപുരം കുറുമ്പകര മുകളുവിളയിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ ആകാശ് ഉദയൻ (18) എന്നിവരെ കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറാണ് അറസ്റ്റ് ചെയ്തത്.

മൊസമ്പി എന്ന് പേരിട്ട ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസിയുടെ ജീവനക്കാരാണ് പ്രതികൾ. ഇവർ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും ഈമാസം അഞ്ചിന് സ്കൂളിൽ നിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറ എന്ന സ്ഥലത്തു കൊണ്ടുപോയി  പീഡിപ്പിക്കുകയായിരുന്നു. ഏഴാം തിയതി വൈകീട്ട് കോന്നി പോലീസിന് സ്കൂൾ അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് പിറ്റേന്ന് രാവിലെ തന്നെ കേസെടുക്കുകയും അന്ന് രാത്രി പോലീസ് പ്രതികളെ പത്തനാപുരത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപെട്ട ഒരു പെൺകുട്ടിയുടെ മൊഴി പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തെടുത്തതും രണ്ടാമത്തെ പെൺകുട്ടിയുടെ മൊഴിപ്രകാരമെടുത്തതുമായ ആകെ രണ്ടു കേസുകളിലായാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...