ആസ്ട്രേലിയയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുപേരിൽ നിന്ന്  6 ലക്ഷം തട്ടിയ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി  6 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പാലക്കാട് നിന്നും തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വീട്ടിൽ വിനീത്, നെടുമ്പ്രം പുതുപ്പറമ്പിൽ മനു പി മോഹൻ, നെടുമ്പ്രം കല്ലുങ്കൽ പാട്ടത്തിൽ പറമ്പിൽ രാകേഷ് ആർ രാജ് എന്നിവരെ  2 ലക്ഷം വീതം വാങ്ങിയശേഷം ജോലി നൽകാതെ മുങ്ങിയ പ്രതി പാലക്കാട് മണ്ണാർക്കാട് പൊകശ്ശേരി പൂഞ്ചോല നാമ്പുള്ളിപുരക്കൽ വിനോദ് കുമാർ മകൻ വിപിനെ (27) യാണ് അറസ്റ്റ് ചെയ്തത്.

2019 ൽ പല കാലയളവുകളിലായാണ്  വിനീതിന്റെയും ഭാര്യയുടെയും മറ്റും ബാങ്ക് അക്കൗണ്ടിലൂടെയും മറ്റുമായി ഇയാൾ ഉൾപ്പെടെ മൂന്നു പ്രതികൾ ചേർന്ന് പണം തട്ടിയെടുത്തശേഷം ജോലി വാങ്ങിക്കൊടുക്കാതെ കബളിപ്പിച്ചത്. വിനീതിനും രാകേഷിനും 50,000 രൂപ വീതം തിരികെ കൊടുത്തുവെങ്കിലും മനുവിന് തുകയൊന്നും മടക്കി നൽകിയില്ല. തുക മടക്കിനൽകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ വധഭീഷണി മുഴക്കുകയാണുണ്ടായത്. തുടർന്ന് വിനീതും മറ്റ് രണ്ടുപേരും തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിർദേശപ്രകാരം കേസെടുത്ത തിരുവല്ല പോലീസ് അന്വേഷണം തുടരവേ എട്ടാം തിയതി വൈകീട്ട് 7 മണിക്ക് പാലക്കാട് മുണ്ടൂർ നിന്നും പ്രതിയെ കണ്ടെത്തി തിരുവല്ലയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ  9 ന് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. രണ്ടാം പ്രതി വിപിന്റെ സഹോദരിയും, മൂന്നാം പ്രതി ഉറ്റസുഹൃത്തുമാണ്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം തുടരുകയാണ്. അന്വേഷണ സംഘത്തിൽ എസ് ഐ പി കെ രാജൻ, സി പി ഓ വിഷ്ണു ദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...