പ്രായപൂർത്തിയാകാത്ത നേപ്പാൾ സ്വദേശിനിക്ക് പീഡനം : പ്രതിയെ കുടുക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ കോയിപ്രം പോലീസ് കുടുക്കി. നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്‌കുമാർ പരിയാർ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അയിരൂർ ആടുഫാമിനടുത്തുള്ള വീട്ടിൽ വെച്ച് ബലമായി പീഡിപ്പിച്ചത്.

ഈമാസം 8 ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോയിപ്രം പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് പ്രതിയെ  ആലുവയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.  ഇന്നലെ രാവിലെ 10 മണിക്ക് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ അനൂപ്, എസ് സി പി ഓ ജീവൻ ദാസ്, സി പി ഓ മാരായ സൈഫുദീൻ, ഷെബി എന്നിവരുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...