അടൂര്‍: മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. വടക്കടത്തുകാവ് വൈശാഖം വീട്ടില്‍ രാജേഷ് കുമാര്‍ (47) നെ വെട്ടി പരിക്കേല്പിച്ച കേസിലാണ് പിതാവ് തങ്കപ്പന്‍ നായരെ (75) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് പരുക്കേറ്റ രാജേഷ് കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. കല്ലുപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ വീട്ടില്‍ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പോലീസില്‍ പരാതിയും നല്കിയിട്ടുണ്ട്.
മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ തലയ്ക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍
RECENT NEWS
Advertisment