വിമാനത്തിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ കലക്‌ടര്‍ക്കു ശുപാര്‍ശ നല്‍കി. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുകളില്‍ അടക്കമാണു നിര്‍ദേശം. ഫര്‍സീന്‍ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു നാടുകടത്തണമെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍സീന്‍ കണ്ണൂരില്‍ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

ജൂണ്‍ 13ന് കണ്ണൂര്‍ – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചത്. ‘മുഖ്യമന്ത്രി രാജിവെയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയതിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിനു ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് ഭാരവാഹിയാണ് ഫര്‍സീന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....