ഗാന്ധി ചിത്രം തകർത്തതിൽ അറസ്റ്റ് ; കൽപറ്റ പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച്‌ കോണ്‍ഗ്രസ് പ്രതിഷേധം. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദീഖിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ മുന്നിലാണ് നേതാക്കള്‍ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ടി സിദ്ദീഖ് ആരോപിച്ചു. മുഖ്യമന്ത്രി നേരത്തെ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിച്ചത്. ഇത് മുന്‍കൂട്ടിയെടുത്ത തീരുമാനമാണ്.

രാഹുല്‍ ഗാന്ധി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് കിട്ടിയപ്പോള്‍ എസ്പിയെ കണ്ടിരുന്നു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും നിരപരാധികളെ വേട്ടയാടരുതെന്നുമുള്ള ആവശ്യമാണ് മുന്നോട്ടുവെച്ചത്. സത്യസന്ധമായും തെളിവ് ശേഖരിക്കാന്‍ വേണ്ടിയും മാത്രമാണ് മൊഴിയെടുക്കാന്‍ വിളിച്ചത്. തങ്ങള്‍ക്ക് പരിശോധിച്ച്‌ ബോധ്യം വന്നശേഷം കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂ എന്നും എസ്പി അറിയിച്ചതാണ്. അന്വേഷണത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാന്‍ നോട്ടിസ് നല്‍കിയതെന്നും അവര്‍ മറുപടി കൊടുക്കട്ടെയെന്നുമാണ് ഡിവൈഎസ്പി പറഞ്ഞത്.

എന്നാല്‍, എസ്പിയുമായി സംസാരിച്ച അന്നുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോര്‍ജിനെ പോലീസ് വീട് വളഞ്ഞ് കൊണ്ടുപോവാന്‍ ശ്രമം നടത്തി. സംഭവസ്ഥലത്തില്ലാതിരുന്നയാളെ ഗാന്ധിയുടെ ഛായാചിത്രം തകര്‍ത്തതിന്റെ പേരില്‍ കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചു. കുറ്റം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാനാണ് ഈ നടപടികള്‍. എസ്‌എഫ്‌ഐക്കാരെ രക്ഷപ്പെടുത്താനും എകെജി സെന്റര്‍ ആക്രമണക്കേസ് വഴിതിരിച്ചുവിടുന്നതിലൂടെ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനും വേണ്ടിയാണ് പോലീസ് ഈ നീക്കം നടത്തുന്നതെന്ന് സിദ്ദീഖ് ആരോപിച്ചു.

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ നാലുപേരാണ് അറസ്റ്റിലായത്. ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് എസ് ആര്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ  കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...