കോഴിക്കോട്: വയോധിക ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഓട്ടോയും ഡ്രൈവറും പിടിയില്‍. സെപ്റ്റംബര്‍ 26ന് ബീച്ച് ലയണ്‍സ് പാര്ക്കിന് സമീപത്ത് അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തി കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവര്‍ മടപ്പള്ളി സ്വദേശി അമല്‍രാജിനെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കെ.എല്‍ 18 കെ 275 ഓട്ടോയാണ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ദമ്പതികളിലൊരാള്‍ അതിഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ പോലീസ് കണ്ടെത്തിയത്. തുടക്കത്തില്‍ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വെള്ളയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ എം. ജയന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. നവീന്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി.കെ. രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.