ആറ്റിങ്ങൽ: മർദ്ദനമേറ്റ് അവശനായി റോഡരികിൽ കണ്ടെത്തിയയാളെ പപോലീസ് ആശുപത്രിയിലെത്തിച്ചു. പാരിപ്പള്ളി സ്വദേശി സുഭാഷിനെയാണ് (30) ബുധനാഴ്ച രാവിലെ ടി.ബി.ജംഗ്ഷന് സമീപത്തുനിന്ന് പനവേലിപ്പറമ്പിലേക്ക് പോകുന്ന റോഡരികിൽ അവശനിലയിൽ കണ്ടത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇയാളെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വാക്കുതർക്കമുണ്ടായെന്നും തുടർന്ന് കൂട്ടുകാരൻ മർദ്ദിച്ചതായും ഇയാൾ മൊഴിനല്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ പോലീസ് കേസെടുത്തു.