ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലുള്ള പീരാ ഗർഹിയിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തിൽ കെട്ടിടം തകർന്നു വീണു. അഗ്നിശമനസേനാംഗങ്ങളുൾപ്പെടെ നിരവധി ആളുകളാണ് തകർന്നുവീണ കെട്ടിടത്തിന്റെ കീഴിലായി കുടുങ്ങിക്കിടക്കുന്നത്. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ പൊട്ടിത്തെറിയിലാണ് കെട്ടിടം തകർന്നുവീണതെന്നാണ് അധികൃതർ പറയുന്നത്.
കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന ആൾക്കാരെ രക്ഷപെടുത്താൻ അഗ്നിശമനാ പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതും കെട്ടിടം തകർന്നുവീണതും. മുപ്പത്തിയഞ്ച് ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി സംഭവസ്ഥലത്ത് എത്തിച്ചേർന്നിരിക്കുന്നത്. പുലർച്ചെ നാലര മണിക്കാണ് കെട്ടിടത്തിന് തീ പിടിച്ചിട്ടുണ്ടെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഗ്നിശമനാ സേനയുടെ ഓഫീസിലേക്ക് ഫോൺ വിളി എത്തിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.