അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി എൻപിആറിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി  : അച്ഛനമ്മമാരുടെ ജനനസ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. കരടുഫോം ഉപയോഗപ്പെടുത്തി 74 ജില്ലയിൽനിന്നായി 30 ലക്ഷംപേരുടെ വിവരം ഇതിനകം ശേഖരിച്ചു. പരീക്ഷണപ്രക്രിയയിൽ പങ്കെടുത്തവർ ആരും വിവരം കൈമാറുന്നതിനോട് വിയോജിച്ചില്ലെന്നും അതിനാല്‍ ശരിപ്പകര്‍പ്പിലും ഈ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

മോഡി സർക്കാർ തയ്യാറാക്കിയ കരട്‌ എൻപിആർ ഫോമിൽ സാധാരണയായുള്ള 15 വ്യക്തിവിവരത്തിനു പുറമെ‌ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്‌, മൊബൈൽ ഫോൺ, ഡ്രൈവിങ്‌ ലൈസൻസ്‌ എന്നിവകൂടി നല്‍കണം.

ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ എൻപിആർ എന്ന ആശങ്ക നിലനിൽക്കെയാണ്‌ കേന്ദ്രം കൂടുതൽ വിവരം തേടുന്നത്. 2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ ആദ്യമായി എൻപിആർ നടപ്പാക്കിയത്‌. 2015ൽ മോഡി സർക്കാർ എൻപിആർ പരിഷ്‌കരിച്ചു. ഇപ്പോൾ 2020 സെൻസസിനൊപ്പം എൻപിആർ പുതുക്കാനാണ്‌ തീരുമാനം.

ദേശീയ പൗരത്വനിയമത്തിൽ 2003ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായി പുറപ്പെടുവിച്ച ചട്ടങ്ങളിൽ എൻപിആർ വിവരങ്ങൾ ഉപയോഗപ്പെടുത്തി എൻസിആർ തയ്യാറാക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...