വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം നടത്തിയ കേസ് ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്‌ട് പ്രകാരം ആണ് അറസ്റ്റ്. മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെയും നേരത്തെ കേസെടുത്തിരുന്നു.

എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമായിരുന്നു കേസ്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്ബോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല’ – എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...