റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങമനാട് : ജോലിക്കു പോകാന്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച്‌ മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി ഇലവുങ്കല്‍ പറമ്പില്‍ വീട്ടില്‍ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. റോഡില്‍ തെറിച്ച്‌ വീണ ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം കുമ്പളം ‘മാനസം’ വീട്ടില്‍ ലിതിനാണ് (25) സാരമായി പരിക്കേറ്റത്. ചെങ്ങമനാട് കോട്ടായിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കൂലിപ്പണിക്കാരിയായ സതി വീട്ടില്‍ നിന്ന് പുതുവാശ്ശേരി റോഡിലൂടെ മറുവശത്തെ ട്രാക്കിലെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് ആലുവ ഭാഗത്ത് നിന്ന് അതിവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരെ തെറിച്ചു വീണു. തലകുത്തി കറങ്ങി വീണ ലിതിന്‍റെ കഴുത്തില്‍ ഹെല്‍മറ്റ് കുരുങ്ങിക്കിടന്നു. അവശനിലയിലായ ഇരുവരെയും ദേശം സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നിതിന്‍റെ തലയില്‍ നിന്ന് ഹെല്‍മറ്റ് വേര്‍പ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ സതി മരണപ്പെടുകയായിരുന്നു.

അവശനിലയിലായ നിതിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിതിന്‍ കൊല്ലത്ത് നിന്ന് ബൈക്കില്‍ അങ്കമാലി ഭാഗത്ത് പരീക്ഷ എഴുതാന്‍ എത്തിയതാണെന്നാണ് അറിയുന്നത്. മരിച്ച സതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. മക്കള്‍, സനേഷ്, സരിത. മരുമക്കള്‍: അമൃത, നിജു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...