Sunday, May 5, 2024 8:19 am

ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച വിരോധം ; യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവിൽ വീട്ടിൽ ശശിധരൻപിള്ളയുടെ മകൻ ശരത് എന്ന് വിളിക്കുന്ന ശരത് എസ് പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ തുളസിധരൻ നായർ മകൻ വിശാഖ് എന്നുവിളിക്കുന്ന സേതുനായർ (23) എന്നിവരാണ് പിടിയിലായത്.

ഫേസ്ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി സേതുനായർ, ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ സേതുവിന് അയച്ചുകൊടുത്തു. പിറ്റേന്ന് യുവതി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നുതന്നെ ഇരുവരെയും പോലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാൾ പറഞ്ഞിട്ടാണ് താൻ ഇപ്രകാരം ചെയ്തതെന്ന് ശരത് എസ് പിള്ള പോലീസിന് മൊഴിനൽകി. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയ ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പോലീസ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള വിരോധം നിമിത്തം ശരത്തിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

സംഭവം പോലീസ് അറിഞ്ഞെന്നു മനസ്സിലായപ്പോൾ ഇയാൾ ശരത്തിനെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം പ്രതികളുടെ ഫോണുകൾ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്കയച്ചു. പോലീസ് ഇൻസ്‌പെക്ടർ സജീഷ്, എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ ഗിരീഷ് ബാബു, ജോബിൻ ജോൺ, വനിതാ സിവിൽ പോലീസ് ഓഫീസർ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിജ്ജാർ വധക്കേസ് ; കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

0
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ...

വര്‍ധിച്ചു വരുന്ന റോഡപകടം : വ്യാപക പരിശോധനയിൽ പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; ...

0
കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍...

സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ അതിക്രൂരമായി മർദിച്ച് പ്രധാനധ്യാപിക ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
ലഖ്നൗ: യുപി യിലെ ആഗ്രയിൽ സ്‌കൂളിൽ വൈകിയെത്തിയ അധ്യാപികയെ പ്രധാനധ്യാപിക ക്രൂരമായി...

കോഴിക്കോട് മലാപ്പറമ്പ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു ; കടുത്ത ഭീതിയിൽ ജനങ്ങൾ, ജാഗ്രത മുന്നറിയിപ്പ്

0
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലാപറമ്പ് പ്രദേശം ഉൾപ്പെടുന്ന...