കാവ്യ മാധവന് നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാവ്യ മാധവന് നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. വരും ദിവസങ്ങളില്‍ കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും ചോദ്യം ചെയ്യും. വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിലുള്ള പുതിയ നോട്ടിസ് നല്‍കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്നാണ് കാവ്യ നല്‍കിയ മറുപടി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എഡിജിപി വ്യക്തമാക്കി. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളാണ് കൈമാറിയത്. ദിലീപ് ഇന്നും എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...