Sunday, May 12, 2024 5:33 pm

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതി ; ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചു ക്രൈബ്രാഞ്ച് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ നാ​ലാം പ്ര​തി കി​ര​ണ്‍ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ളെ​യും ക​ബ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചാ​ണ്​ കി​ര​ണി​ന്‍റെ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബി​നാ​മി പേ​രു​ക​ളി​ലും വ്യാ​ജ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ചും ഈ​ടി​ന്​ പ​രി​ഗ​ണി​ക്കാ​ന്‍ പ​റ്റാ​ത്ത ഭൂ​മി കാ​ണി​ച്ചു​മെ​ല്ലാം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ക​മീ​ഷ​ന്‍ ഏ​ജ​ന്‍​റ്​ മാ​ത്ര​മാ​യ കി​ര​ണി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട്​ ന​ട​ന്ന​താ​യി നേ​ര​​ത്തേ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. ക​ന​റ ബാ​ങ്ക്​ ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ഖ​യി​ല്‍​നി​ന്ന്​ നാ​ല് പേ​രു​ക​ളി​ലാ​യി അ​ഞ്ച് കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്​ ബാ​ങ്കി​ന് ന​ല്‍​കി​യ രേ​ഖ​ക​ളി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ട്. ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ളി​ല്‍​നി​ന്ന​ട​ക്കം വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ പ​ല​രി​ല്‍​നി​ന്നാ​യി പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന് ബാ​ങ്ക് വാ​യ്പ ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ആ​ധാ​രം കൈ​ക്ക​ലാ​ക്കി മൂ​ന്ന് കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മോ​ഹ​ന​നി​ല്‍​നി​ന്ന് 57 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​രു​വ​ന്നൂ​രി​ല്‍​നി​ന്ന്​ വ്യാ​ജ​രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ചും വ്യാ​ജ പേ​രു​ക​ളി​ലാ​യും കോ​ടി​ക​ളാ​ണ് കി​ര​ണ്‍ ക​ട​ത്തി​യ​ത്. പു​തു​ക്കാ​ട് ര​ണ്ട് ബി​നാ​മി​ക​ളു​ടെ പേ​രി​ല്‍ കി​ര​ണ്‍ ഭൂ​മി വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. ച​തു​പ്പ് നി​റ​ഞ്ഞ ഈ ​സ്ഥ​ലം ഈ​ടു​വെ​ച്ച്‌ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍​നി​ന്ന്​ പ​ല ആ​ളു​ക​ളു​ടെ പേ​രി​ലാ​യി 50 ല​ക്ഷം വീ​ത​മാ​യി ആ​റ് കോ​ടി​യോ​ള​മാ​ണ് വാ​യ്പ​യെ​ടു​ത്ത​ത്. മെം​ബ​ര്‍​ഷി​പ്പി​നാ​യി വാ​ങ്ങു​ന്ന രേ​ഖ​ക​ളും വ്യാ​ജ ഒ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​യ്പ​ക​ളെ​ടു​ക്കു​ക. 2016ല്‍ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് വാ​ങ്ങി​യ പു​തു​ക്കാ​​ട്ടെ അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ സ​മീ​പ​കാ​ല​ത്തൊ​ന്നും കൃ​ഷി ഇ​റ​ക്കി​യി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല, ഡാ​റ്റാ​ബാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥ​ല​മാ​യ​തി​നാ​ല്‍ നി​ലം നി​ക​ത്തി നി​ര്‍​മാ​ണം ന​ട​ത്താ​നും ക​ഴി​യി​ല്ല. ആ​രും വാ​ങ്ങാ​ത്ത നി​യ​മ​ത​ട​സ്സ​ങ്ങ​ളു​ള്ള ഭൂ​മി​ക​ള്‍ കു​റ​ഞ്ഞ വി​ല​യ്​​ക്ക് വാ​ങ്ങി കോ​ടി​ക​ള്‍ മ​തി​പ്പു​വി​ല​യി​ട്ട് ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ എ​ടു​ക്കു​ന്ന​താ​ണ് കി​ര​ണ്‍ അ​ട​ക്ക​മു​ള്ള സം​ഘ​ത്തി​ന്‍റെ പ​തി​വ്. കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ട്ടി​പ്പ് ന​ട​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച്‌ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ കി​ര​ണി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി വലിയകലുങ്കിലെ കനാല്‍പാലത്തിന് അടിയില്‍ വീണ്ടും കണ്ടൈയ്നര്‍ ലോറി കുടുങ്ങി

0
റാന്നി: വലിയകലുങ്കിലെ കനാല്‍പാലത്തിന് അടിയില്‍ വീണ്ടും കണ്ടൈയ്നര്‍ ലോറി കുടുങ്ങി. ഇതോടെ...

ശബരിമല പാതയിലെ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ചു

0
റാന്നി: ശബരിമല പാതയിലെ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ചു. മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ...

പാൻ കാർഡ് പ്രവർത്തനരഹിതമാണോ? തിരിച്ചറിഞ്ഞില്ലെങ്കിൽ നികുതിദായകരെ പണികിട്ടും

0
ആധാറും പാനും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? ആദായ നികുതി റിട്ടേൺ ഫയൽ...

കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

0
കോഴിക്കോട് : കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. കോടഞ്ചേരിയിലെ...