Monday, April 29, 2024 7:11 pm

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ; വികാരിക്കും സഭാ പിതാക്കള്‍ക്കും പച്ചത്തെറി

For full experience, Download our mobile application:
Get it on Google Play

റാന്നി : മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്. കഴിഞ്ഞ ഓഗസ്റ്റ് 13 നു രാത്രി 11മണിക്കാണ്  ഇദ്ദേഹം തന്റെ ഫെയിസ് ബുക്ക് ലൈവിലൂടെ ഇടവക വികാരിക്കും സഭാ പിതാക്കന്മാര്‍ക്കും നേരെ തെറിവിളി അഭിഷേകം നടത്തിയത്. പ്ലാച്ചേരി ഫാത്തിമാ മാതാ കത്തോലിക്കാ പള്ളി അംഗമാണ് ഷാജി ജോര്‍ജ്ജ്.

ഇടവകയുടെ മുന്‍ വികാരിയും റാന്നി സിറ്റാഡല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാദര്‍ അഗസ്റ്റിന്‍, ഇപ്പോഴത്തെ ഇടവക വികാരി ഫാദര്‍ ജറിന്‍, കാഞ്ഞിരപ്പള്ളി അതിരൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, മുന്‍ ബിഷപ്പ് മാത്യു അറക്കല്‍ എന്നിവര്‍ക്കെതിരെയും കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കെതിരെയുമാണ് ഇയാള്‍ രോഷം തീര്‍ത്തത്. ഇതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാച്ചേരി ഫാത്തിമാ മാതാ ചര്‍ച്ച് യൂണിറ്റ് പോലീസില്‍  പരാതി നല്‍കിയെങ്കിലും പോലീസ് അത് മുക്കി.

പ്രസിഡന്റ് ബിനോയി വര്‍ഗീസ്‌ ആണ് റാന്നി പോലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. ഓഗസ്റ്റ് 14 നു 498/DP/Rny/2021 പ്രകാരം പരാതി സ്വീകരിച്ച് രസീത് നല്‍കിയെങ്കിലും ഇതുവരെ ഒരന്വേഷണവും പോലീസ് നടത്തിയില്ല. തുടര്‍ന്ന് സെപ്തംബര്‍ 9 ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. 2209/camp/dpc/pta/2021 നമ്പരായി രസീതും നല്‍കി. എന്നാല്‍ ഈ പരാതിയും പോലീസ് മുക്കി. ഒരു അന്വേഷണവും നടന്നില്ല.

ഷാജി ജോര്‍ജ്ജിന്റെ അടുത്ത സുഹൃത്ത്‌ ഒരു ഡി.വൈ.എസ്.പി ആണ്. ഇദ്ദേഹത്തിന്റെ അവിഹിത സ്വാധീനത്തിലൂടെയാണ് പോലീസ് കേസുകള്‍ ഒതുക്കുന്നത്‌. മാസ്റ്റേഴ്സ് അക്കാദമിക്കെതിരെ മുമ്പ് പല പരാതികളും ഉണ്ടായിട്ടുണ്ടെന്നും പോലീസിലെ സ്വാധീനം ഉപയോഗിച്ച് ഷാജി ജോര്‍ജ്ജ് ഇതെല്ലാം ഒതുക്കുകയായിരുന്നെന്നും പറയുന്നു. പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാറുണ്ടായിരുന്നുവെന്നും പറയുന്നു.

മാസ്റ്റേഴ്സ് അക്കാഡമി എന്നപേരില്‍ റാന്നി, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കൊട്ടാരക്കര, കോഴിക്കോട്, ഡല്‍ഹി, ട്രിച്ചി, വിശാഖപട്ടണം, ദുബായ്, കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. കാനഡ, മാള്‍ട്ട, ലിത്വാനിയ, ഉക്രൈയിന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും ആളെ വിടുന്ന സ്ഥാപനമാണ്‌ ഇത്. സ്പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന്‍ കൂടിയാണ് ഇയാള്‍. ചാരിറ്റി പ്രവര്‍ത്തനവും ഇയാള്‍ നടത്തുന്നു.

ഒരു ആംബുലന്‍സ് വാങ്ങി സൗജന്യ സര്‍വീസിനും നല്‍കിയിരുന്നു. പെട്രോള്‍ മാത്രം അടിച്ച് ഈ ആംബുലന്‍സ് ആള്‍ക്കും ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആംബുലന്‍സ് കാണാനില്ല. പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് എന്നാണ് പൊതുജന സംസാരം. മാസ്റ്റേഴ്സ് അക്കാഡമി എന്നപേരില്‍ റാന്നിയിലാണ് സ്ഥാപനം ആദ്യം തുടങ്ങുന്നത്. 1998 ല്‍ തുടങ്ങിയതാണെന്ന് മാസ്റ്റേഴ്സ് അക്കാഡമിയുടെ വെബ്സൈറ്റില്‍ പറയുന്നു.

സ്പോക്കണ്‍ ഇംഗ്ലീഷ്, ഐ.ഇ.എല്‍.ടി.എസ് കോച്ചിംഗ് തുടങ്ങിയ ക്ലാസ്സുകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ മാന്യതയുമായി നിന്നയാളാണ് മദ്യപിച്ച് കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളുമായി ഫെയിസ് ബുക്ക് ലൈവില്‍ വന്നത്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ മലയാളികള്‍ ഇത് കാണുകയുണ്ടായി. സ്ത്രീകളും  കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഈ ലൈവ് കണ്ടുവെന്നത് ഏറെ ഗൌരവത്തോടെ കാണണം. ലോകമെങ്ങുമുള്ള കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കും ഇത് വലിയ നാണക്കേട് ഉണ്ടാക്കി.

സ്വന്തം സ്വത്തുവകകള്‍ വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ജോസ് പുളിക്കന്‍ പിതാവിനെയും മാത്യു അറക്കല്‍ പിതാവിനെയും സോഷ്യല്‍ മീഡിയായിലൂടെ അപമാനിച്ചതില്‍ കത്തോലിക്കാ സഭയില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജിനെതിരെ ഉയരുന്നത്. വിദേശ യാത്രക്ക് ബന്ധപ്പെട്ടിരുന്ന പലരും മാസ്റ്റേഴ്സ് അക്കാദമിയുടെ സേവനം വേണ്ടെന്നു വെക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ പ്രമുഖ സ്കൂളുകളില്‍ ഒന്നാണ് റാന്നി സിറ്റാഡല്‍. ഇതിന്റെ പ്രിന്‍സിപ്പല്‍ ഫാദര്‍ അഗസ്റ്റിനെ സോഷ്യല്‍ മീഡിയായിലൂടെ അപമാനിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരും രോഷത്തിലാണ്.

വ്യക്തമായ തെളിവുകള്‍ സഹിതം റാന്നി പോലീസിലും തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസിലും നല്‍കിയ പരാതി പോലീസ് അന്വേഷിക്കുകയോ കേസ് ചാര്‍ജ്ജ് ചെയ്യുകയോ ഉണ്ടായില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പ്ലാച്ചേരി യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും കൂടാതെ നിയമപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും പ്രസിഡന്റ് ബിനോയ്‌ വര്‍ഗീസ്‌ പറഞ്ഞു. മുമ്പും നിരവധി തവണ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും അന്നെല്ലാം ഇടവകാംഗങ്ങള്‍ ക്ഷമിച്ചുവെന്നും ഇപ്രാവശ്യം അതുണ്ടാകില്ലെന്നും വിശ്വാസികള്‍ വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട് ഇടവക വികാരിക്ക് വാട്സാപ്പില്‍ അശ്ലീല മെസ്സേജുകള്‍ അയക്കുകയും ഫോണില്‍ വിളിച്ച് അസഭ്യം പറയുന്നതും പതിവായിരുന്നു. ഇടക്ക് ഇടവക ഉപേക്ഷിച്ച് വേറെ പള്ളിയില്‍ ചേര്‍ന്നെങ്കിലും അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടേയ്ക്ക് തന്നെ തിരികെ വരുകയായിരുന്നുവെന്നും ഇടവകാംഗങ്ങള്‍ പറഞ്ഞു. പരിശുദ്ധ കുര്‍ബാന മദ്ധ്യേ വികാരിയോട് മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്ന് വിശ്വാസികള്‍ പറഞ്ഞു.

വീഡിയോയില്‍ ഉടനീളം കേട്ടാല്‍ അറക്കുന്ന പച്ചത്തെറിയും തന്തക്കു വിളിയുമാണ്. തന്റെ കാശ് കൊണ്ടാണ് താനൊക്കെ ജീവിക്കുന്നതെന്ന് ആക്ഷേപിക്കുന്നത് കൂടാതെ റാന്നി സിറ്റാഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അഗസ്റ്റിനെ വെല്ലുവിളിക്കുന്നുമുണ്ട്. ളോഹയിട്ട നീയൊക്കെ വേറെ പണിക്കു പോകാനും ഉപദേശമുണ്ട്‌. ഇയാളുടെ വീഡിയോ കണ്ട കത്തോലിക്കാ വിശ്വാസികളില്‍ ചിലര്‍ സൈബര്‍ സെല്ലിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വാര്‍ത്തയുടെ നിജസ്ഥിതിയും കാരണങ്ങളും അറിയാന്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോടും ഇയാള്‍ വെല്ലുവിളിച്ചു. തനിക്ക് അഭിഭാഷകരുടെ ഒരു നിരതന്നെ ഉണ്ടെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ പോലീസില്‍ കേസ് നല്‍കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. വീഡിയോ തന്റെ തന്നെയാണെന്നും ഈ വിഷയത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഷാജി ജോര്‍ജ്ജ് പറഞ്ഞു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശാപമോക്ഷം കാത്ത് മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌

0
റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ...

ഇ.പിയെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയം : വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ഇ.പി. ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമെന്ന് പ്രതിപക്ഷ...

‘തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?’ ; നിയമനടപടി സ്വീകരിക്കുമെന്ന് ഇ...

0
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ...

പത്തനംതിട്ടയില്‍ വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം – കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ...