Sunday, April 20, 2025 9:46 am

പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: വധശ്രമം ഉള്‍പ്പെടെ പതിമൂന്നോളം കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തൃപ്പൂണിത്തുറ എരൂര്‍ പാമ്പാടിത്താഴം കോളനിയില്‍ കണ്ടേറ്റില്‍ വീട്ടില്‍ ഉമേഷിനെ (35) ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറും സംഘവും തൃക്കാക്കരയില്‍നിന്ന് പിടികൂടി.കഴിഞ്ഞ മാസം പ്രതിയുടെ മുന്‍ സുഹൃത്തായ ചെങ്ങമനാട് വലിയവളപ്പില്‍ വീട്ടില്‍ ധനേഷ് എന്നയാളെ ഫോണില്‍ വിളിച്ചുവരുത്തി പ്രതിയും കൂട്ടാളികളും ചേര്‍ന്ന് പാമ്പാടിത്താഴം കോളനിക്ക് സമീപത്തെ ഗുഡ്സ് റെയിലിന് സമീപത്തുവെച്ച്‌ ആക്രമിക്കുകയായിരുന്നു.

ധനേഷിനെ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് വാരിയെല്ല് ചവിട്ടി ഒടിച്ച്‌ റെയിലിന് സമീപം ഉപേക്ഷിച്ചു. സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മറ്റു പ്രതികളായ ഇരുമ്പനം പനക്കാട്ടുപറമ്പില്‍ വീട്ടില്‍ അരവിന്ദ്, ലക്ഷംവീട് കോളനിയില്‍ ഒഴുക്കനാട്ടുപറമ്പില്‍ വീട്ടില്‍ ശരത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കഞ്ചാവ് തമിഴ്നാട്ടില്‍ എത്തിച്ച്‌ വിതരണം ചെയ്യുന്ന പ്രതികള്‍ക്കെതിരെ നിരവധി മയക്ക് മരുന്ന് കേസുകള്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും ഉണ്ട്.തൃക്കാക്കര അസിസ്റ്റന്റ്കമ്മീഷണര്‍ പി.വി. ബേബി മേല്‍നോട്ടം വഹിച്ച സംഘത്തിലെ എസ്.ഐമാരായ പ്രദീപ് എം. ഷമീര്‍, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍, ശ്രീനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം ; വീട്ടിൽ വഴക്ക് പതിവെന്ന്...

0
പത്തനംതിട്ട : കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച...

ഗാസ്സയിൽ കൂട്ടകുരുതി തുടർന്ന്​ ഇസ്രായേൽ ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 67 പേർ

0
ഗാസ്സസിറ്റി: ഗാസ്സയിൽ കൊടുംക്രൂരത തുടർന്ന്​ ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം...

കുളനട ഞെട്ടൂരില്‍ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി

0
പത്തനംതിട്ട : എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. ചെറിയനാട് പഴഞ്ചിറ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; ഇടതുപിന്തുണയോടെ ആര്യാടന്റെ വിജയചരിത്രം ഓർമ്മിപ്പിച്ച് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിൽ മത്സരിച്ചു...