വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വിമാനത്താവളത്തില്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിപിടി കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കടവന്ത്ര സൗത്ത് ഗിരിനഗര്‍ സ്വദേശി പെരുമ്പിള്ളി വീട്ടില്‍ ബോണി (22) യെയാണ് എറണാകുളം സൗത്ത് പോലീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പനമ്പിള്ളിനഗറില്‍ നടന്ന അടിപിടി കേസിലെ കൂട്ടു പ്രതിയാണ് ബോണി.

എയര്‍ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ ദോഹയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബോണിയെ പോലീസ് പിടികൂടിയത്. എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിപിടി കേസിലെ കൂട്ടുപ്രതി കടവന്ത്ര ഗാന്ധിനഗര്‍ സ്വദേശി കെ.ടി ജിബിനി (22) നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പനമ്പിള്ളിനഗറിലുള്ള കഫേയുടെ മുന്നില്‍ വെച്ച്‌ പള്ളൂരുത്തി സ്വദേശിയായ റിനോഷിനേയും കൂട്ടുകാരായ ആരിയോണ്‍, ശ്രീഹരി എന്നിവരേയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതികള്‍. കഫേയുടെ മുന്നിലിരുന്ന വെള്ള ബൈക്കിന്റെ ഭംഗി കണ്ട് ആരിയോണ്‍ നോക്കിയിരുന്നതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...