പോലീസ് വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊല്ലങ്കോട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയില്‍. നെന്മാറ സ്വദേശി ജലീല്‍, കുഴല്‍മന്ദം സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കൊല്ലങ്കോട് എസ് ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് നിര്‍ത്താതെ പോയി.

ബൈക്ക് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവായ ജലീലും സഹായിയുമാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ജലീല്‍ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തി വരികയായിരുന്ന ഇയാള്‍ക്കെതിരെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിയെടുത്ത ബൈക്കില്‍ കറങ്ങിയാണ് ഇരുവരും മോഷണം പതിവാക്കിയിരുന്നത്. ബൈക്കില്‍ ഉപയോഗിച്ചിരുന്നതും വ്യാജ നമ്പര്‍ പ്ലെയിറ്റാണ്. കഴിഞ്ഞ മാസം വാളയാറിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയതും ഇരുവരും ചേര്‍ന്നാണെന്നും തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് പരാതി....