നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തിയായ യുവാവിനെ കാപ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തിയായ യുവാവിനെ കാപ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. തി​രു​വ​ല്ല കാ​വും​ഭാ​ഗം ആ​ലും​തു​രു​ത്തി വാ​മ​ന​പു​രം ക​ന്യാ​കോ​ണി​ല്‍ തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ അ​ല​ക്സ്‌ എം.​ജോ​ര്‍​ജി​നെ​യാ​ണ് (21) തി​രു​വ​ല്ല പോ​ലീ​സ് അറസ്റ്റ് ചെയ്ത് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ച​ത്. തി​രു​വ​ല്ല, കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം, ഗാ​ന്ധി​ന​ഗ​ര്‍ തു​ട​ങ്ങി​യ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​ല​ക്സ്‌.

അ​ടി​പി​ടി, വീ​ടു​ക​യ​റി ആ​ക്ര​മ​ണം, വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​ല്‍, കൊ​ല​പാ​ത​ക​ശ്ര​മം, മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഇയാള്‍ക്കെതിരെ എ​ട്ടെ​ണ്ണ​ത്തി​ലും അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ​ഇയാ​ളെ പ​ത്ത​നം​തി​ട്ടയി​ല്‍ ​നി​ന്ന്​ പു​റ​ത്താ​ക്കാ​ന്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട്‌ സ​മ​ര്‍​പ്പി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി ഇ​യാ​ളെ വി​ളി​പ്പി​ച്ച്‌ ശ​ക്ത​മാ​യ താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു.എ​ന്നാ​ല്‍ തു​ട​ര്‍​ന്നും ഇ​യാ​ള്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കാ​പ്പ വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...