ടിവികെ ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് മഹാബലിപുരത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ടിവികെ ഭാരവാഹികളുടെ യോഗം ഇന്ന് മഹാബലിപുരത്ത് നടക്കും. ഒരു മാസത്തിന് ശേഷം വിജയ് പാർട്ടി യോഗത്തിന് എത്തുന്നുവെന്നതാണ് സവിശേഷത. ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്‍റെ ആകാംക്ഷയിൽ ആണ് രാഷ്ട്രീയകേന്ദ്രങ്ങൾ. രാവിലെ പത്തരയ്ക്കുശേഷമാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് ടിവികെ അധ്യക്ഷൻ അവസാനം രാഷ്ട്രീയം പറഞ്ഞത്. നാലു ദിവസത്തിനുശേഷം മഹാബലിപുറത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് ചുരുക്കം വാക്കുകളിൽ പ്രസംഗം ഒതുക്കിയിരുന്നു.

അവസാന ചിത്രമായ ജനനായകന്‍റെ റിലീസിലൂടെ തമിഴകം നിറയമെന്ന് വിജയ് കണക്കുകൂട്ടിയിരുന്നെങ്കിലും സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായി. സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....