‘പിണറായിയുടെ ശൈലി തിരിച്ചടിയായി , വ്യക്തിപൂജ തടയാനായില്ല ‘ ; സിപിഎം വയനാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

വയനാട് : സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന അവലോകന യോഗങ്ങളിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലി തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് വയനാട് ജില്ലാ കമ്മിറ്റി വിലയിരുത്തി. പാർട്ടിയിൽ വ്യക്തിപൂജ തടയാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും വിമർശനം ഉയർന്നു. നേതൃത്വം ജനങ്ങളോട് മര്യാദാപൂർവ്വം പെരുമാറാത്തത് തിരിച്ചടിക്ക് കാരണമായെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ (പി.കെ. ശ്യാമള) മത്സരരംഗത്ത് ഇറക്കിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറിയറ്റിൽ വിമർശനമുണ്ടായി. കൽപറ്റ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ടി. സിദ്ധിക്കിനെതിരെ ഉണ്ടായ കൂവൽ തടയാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി റഫീഖിനെതിരെ ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വയനാട്ടിലെ പ്രധാന സീറ്റായ മാനന്തവാടി നഷ്ടപ്പെട്ടതും കൽപറ്റയിൽ യുഡിഎഫ് ഭൂരിപക്ഷം 5,000-ത്തിൽ നിന്ന് 45,000-ലേക്ക് ഉയർന്നതും പാർട്ടിക്കുണ്ടായ വലിയ വീഴ്ചയായി യോഗം വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...