പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പിണറായിയുടെ പ്രവർത്തന ശൈലി മാറണമെന്നും മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോൾ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നു എന്നും വിമർശനം. കേരള കോൺഗ്രസിനെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനമുണ്ടായി. ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് എം ക്രോസ് വോട്ട് ചെയ്തുവെന്നും കേരള കോൺഗ്രസ് വോട്ടുകൾ യുഡിഎഫിന് അനുകൂലമായിയെന്നും കമ്മിറ്റി വിലയിരുത്തി. കോട്ടയത്ത് സ്ഥാനാർത്ഥി നിർണയത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. അനിൽകുമാറിന് പകരം സുരേഷ് കുറുപ്പിനെ ഇറക്കിയാൽ ജയിക്കുമായിരുന്നു എന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടുന്നു.

അതേസമയം, വിവിധ ജില്ലാ നേതൃയോഗങ്ങളിൽ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും സംരക്ഷിക്കുകയാണ് സിപിഎം നേതൃനിര. സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്റെയും പേര് പറഞ്ഞാണ് ജില്ലാ നേതൃയോഗങ്ങളിൽ അടക്കം കടുത്ത വിമർശനങ്ങൾ ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...