പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്ക് വിമര്‍ശനം. എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്‍പശാലയിലാണ് മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനമുയർന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാഷ്ട്യവും ജനവികാരം എതിരാക്കിയെന്നും മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചുവെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു. നവകേരള സദസ് പൂര്‍ണ്ണമായും ഇടത് സ്വഭാവത്തിലുളളതായിരുന്നില്ല. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് താഴേത്തട്ടിലുളളവരെ ഇടതിന് എതിരാക്കി. സപ്ലൈക്കോ പ്രതിസന്ധി കാര്യങ്ങള്‍ രൂക്ഷമാക്കി. കെഎസ്ആർടിസി ശമ്പള മുടക്കം, പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്റ്റെപെന്‍ഡ് മുടക്കം എന്നിവ ഇടത് മനസ്സുളളവരില്‍ പോലും എതിര്‍ വികാരം സൃഷ്ടിച്ചുവെന്നും പറയുന്നു. ശില്‍പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങളുയർന്നത്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.