ദുബായ്: കേരള മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിനോട് അനുബന്ധിച്ച് ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അബൂഹയിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് പി കെ റഫീഖ് മട്ടന്നൂരിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. ബി. പവിത്രൻ (വർക്കിംഗ് പ്രസിഡന്റ്, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ), അഡ്വക്കേറ്റ് ആഷിക് തൈക്കണ്ടി (ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി), മുഹമ്മദ് പട്ടാമ്പി, ഇ. കെ. ദിനേശൻ, ഷഹനസ് എം എ, ടി എ രവീന്ദ്രൻ, എസ്. എം ജാബിർ, പുന്നക്കൻ മുഹമ്മദ് അലി, സി.മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാൻ, ബാലകൃഷ്ണൻ അലിപ്ര, ബാബുരാജ് മലപ്പുറം, പ്രജീഷ് ബാലുശ്ശേരി എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി. സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ സ്വാഗതവും ബഷീർ നാരണിപ്പുഴ നന്ദിയും രേഖപ്പെടുത്തി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.