റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന കുഴികൾ ഒടുവിൽ അധികൃതർ നികത്തി. റാന്നി ബ്ലോക്ക് പടി മുതൽ വലിയപറമ്പുപടി വരെയുള്ള ഭാഗങ്ങളിൽ സ്വകാര്യ ടെലികോം കമ്പനി കേബിൾ സ്ഥാപിക്കാനായി റോഡിന്റെ  വശങ്ങളില്‍ ഇടക്കിടെയായി എടുത്ത കുഴികളാണ് മെറ്റലും ടാറും ചേർത്ത് അടച്ച് ഗതാഗതയോഗ്യമാക്കിയത്. കേബിൾ സ്ഥാപിച്ച ശേഷം ടെലികോം കമ്പനി കുഴികൾ താൽക്കാലികമായി മൂടിയിരുന്നെങ്കിലും പൂർണ്ണമായി മൂടാതിരുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്.

വശത്തായുള്ള കുഴി കാരണം ഇവിടേക്ക് മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. വിഷയം ചൂണ്ടിക്കാട്ടി പ്രദേശവാസികളും യാത്രക്കാരും നിരവധി തവണ കരാർ കമ്പനിയെ സമീപിച്ചെങ്കിലും അവഗണിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. റോഡിലെ അപകടാവസ്ഥയെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഒടുവിൽ കുഴികൾ ടാർ ചെയ്ത് അടയ്ക്കാൻ അധികൃതർ തയ്യാറായത്. പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായതോടെ ഇതുവഴിയുള്ള യാത്രക്കാരുടെയും പ്രദേശവാസികളുടെയും നീണ്ട നാളത്തെ ദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...