ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം. ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപനും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ഈ തീരുമാനം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് കൂടി ബാധകമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തോടായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സ‍ർക്കാർ മുൻ നിലപാട് തിരുത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം ഇക്കാര്യത്തിലെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകൾക്ക് ബാധകമല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സർക്കാരിൻ്റെയും നിലപാട്. എന്നാൽ ഇപ്പോഴത്തെ നിലപാട് മാറ്റം സർക്കാരിന് വൈകി വന്ന വിവേകമാണെന്ന് ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇലക്ഷൻ വന്ന സമയത്താണ് തീരുമാനം. നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു.

എന്നാൽ ഓരോരോ കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോയി. വാർത്ത കേൾക്കുന്നത് സന്തോഷമാണ്. ഭിന്നശേഷി സംവരണം സംബന്ധിച്ച് സർക്കാരിന് മുമ്പിൽ നിരന്തരം ആവശ്യം ഉന്നയിച്ചു. മാനേജ്മെൻ്റുകൾ വേണ്ടത് ചെയ്തില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെയാണ് നടന്നത്? സർക്കാർ ചില കാര്യങ്ങളൊക്കെ വേഗത്തിൽ ചെയ്യും. കുടുംബത്തിന് നാശം ഉണ്ടാക്കുന്ന മദ്യത്തിന്റെ തീരുമാനമൊക്കെ വേഗത്തിൽ ഉണ്ടായി. ഇവരെ ഇത്തിരി പതുക്കെ ഇട്ടേക്കാം എന്ന് കരുതിയാണോ ഭിന്നശേഷി വിഷയത്തിലെ നിലപാട് ഇപ്പോൾ മാറ്റിയതെന്ന് അറിയില്ല. മദ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത് വേദനാജനകമായ സമീപനമാണ്. സമരം ചെയ്യാതെ തന്നെ ആ തീരുമാനം പിൻവലിക്കാനുള്ള മനസ് സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...