ആരോ​ഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം – ശോചനീയാവസ്ഥ മന്ത്രിയെ അറിയിച്ചിരുന്നു ; വിമർശിച്ച് മെഡിക്കൽ പിജി അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോ‍ർജിന്‍റെ മിന്ന‍ൽ സന്ദർശനത്തെ വിമർശിച്ച് മെഡിക്കൽ പിജി അസോസിയേഷൻ. ഇപ്പോഴത്തെ മന്ത്രിയുടെ നടപടി മാസങ്ങൾക്ക് മുൻപേ തന്നെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കാതെയാണെന്ന് പിജി അസോസിയേഷൻ വിമര്‍ശിച്ചു.

ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇവ പരിഹരിക്കാൻ തയാറായില്ലെങ്കിൽ ഇനിയും ഇത്തരം കാര്യങ്ങൾ കണ്ട് അമ്പരക്കേണ്ടി വരും. കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവിൽ മതിയായ ജീവനക്കാരില്ല, ഉള്ളവർക്ക് ജോലി ഭാരം അധികമാണെന്നും പിജി അസോസിയേഷൻ കുറ്റപ്പെടുത്തി. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാനും നടപടി ഉണ്ടായില്ലെന്നും വിമർശനം.

മുന്നറിയിപ്പുകൾ നൽകാതെ കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോ​ഗികളും അവർക്കൊപ്പമെത്തിയവരുമായി സംസാരിച്ചു. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവ‍ർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മന്ത്രി ആരോ​ഗ്യപ്രവ‍ർത്തകരുമായും സംസാരിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവൊഴിച്ചതിന് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജ് വിട്ടത്. ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മിന്നൽ സന്ദ‍ർശനത്തിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...