വലിയ പുഴയിലും കബനിയുടെ കൈവഴികളിലും മുതലകളും ചീങ്കണ്ണികളും പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

പനമരം: വലിയ പുഴയിലും കബനിയുടെ കൈവഴികളിലും മുതലകളും ചീങ്കണ്ണികളും പെരുകുന്നു. പനമരം വലിയ പുഴയിലെ കീഞ്ഞുകടവ് മുതല്‍ കബനിയിലെ കൂടല്‍ക്കടവ് ചെക്ഡാം വരെയുള്ള ഭാഗത്താണ് മുതലകളും ചീങ്കണ്ണിയും പെരുകുന്നത്. പനമരം കൊറ്റില്ലത്തിനും മാത്തൂര്‍ ചെക്ഡാമിനു സമീപവും നീര്‍ന്നായ്ക്കളും വ്യാപകമാണ്. പലപ്പോഴും പുഴയോരത്തു കിടക്കുന്ന മുതലയടക്കമുള്ളവ ഭീഷണി ഉയര്‍ത്തുന്നു. കനത്ത മഴയില്‍ പുഴയില്‍ വെളളം കയറിയിറങ്ങിയതിനു പിന്നാലെയാണ് പുഴയോരത്തും കരയിലും ഒറ്റയ്ക്കും കൂട്ടമായും മുതല അടക്കമുള്ളവയെ വ്യാപകമായി കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ടൗണിന് സമീപത്തെ വലിയ പാലത്തിന് അടിയിലൂടെ പോകുന്ന മുതലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുതലയും നീര്‍ന്നായ്ക്കളും പെരുകിയതോടെ പുഴയോരവാസികള്‍ ഭീതിയിലാണ്. പുഴകളില്‍ വ്യാപകമായി കോഴിക്കടകളിലെ മാലിന്യം വ്യാപകമായി തള്ളാന്‍ തുടങ്ങിയതോടെയാണ് മുതലകള്‍ പെരുകിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയില്‍ മുതലകള്‍ പെരുകിയതിനെ തുടര്‍ന്ന് 2020ല്‍ ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം സിഎച്ച്‌ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച്‌ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയില്ല. മുതലകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഇവയുടെ ശല്യം ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...