വിള ഇൻഷുറൻസ് ആനുകൂല്യം കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം : ഐക്യ കർഷക സംഘം

For full experience, Download our mobile application:
Get it on Google Play

കോന്നി : വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം കോന്നി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്മാരെയും ജനപ്രതിനിധികളെയും മുൻനിർത്തി ആരംഭിച്ച നടപടികൾ കർഷകർക്ക് ആശ്വാസകരമാണ്. മൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നതിനും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനും വേണ്ടി പുൽമേടുകൾ വെച്ചുപിടിപ്പിക്കാനും കുളങ്ങൾ നിർമ്മിക്കാനുമുള്ള തീരുമാനവും വനം വകുപ്പ് സ്വീകരിച്ചു.

വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ ഹാങ്ങിങ് സോളർ വേലികളും ആവശ്യമുള്ള സ്ഥലങ്ങളിൽ പത്തടി ആഴത്തിൽ കിടങ്ങുകൾ നിർമ്മിക്കുന്നതും സ്വാഗതാർഹമാണ്. സോളർ വേലികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ഇ-ടെൻഡറിലൂടെ പരിചയസമ്പന്നരായ കോൺട്രാക്ടർമാരെ കണ്ടെത്തണം. കഴിഞ്ഞ അഞ്ചു വർഷമായി സ്ഥാപിച്ച സോളർ വേലികളുടെ ഗുണനിലവാരത്തെക്കുറിച്ചും ഇതിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഴിമതികൾ നടന്നിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് രവിപിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യു.ടി.യു.സി.ജില്ലാ സെക്രട്ടറി എൻ.സോമരാജൻ, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ചിറ്റാർ രാധാകൃഷ്ണൻ, സുനിൽ ഏലിയാസ്, സലീൽ വയലാത്തല, പി.പി.ജോൺ, ഷാജി തിരുവല്ല, പൊടിമോൻ കെ.മാത്യു, പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ് സ്വാഗതവും സുനിൽ എലിയാസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഐക്യ കർഷക സംഘം കോന്നി മണ്ഡലം പ്രസിഡന്റ് ആയി ഷൈലജ പ്രദീപിനെയും സെക്രട്ടറിയായി സുനിൽ ഏലിയാസിനെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...