സുനിലില്‍ ടീച്ചറുടെ 381 മത് സ്നേഹഭവനം മൂന്ന് വിധവകൾ അടങ്ങിയ കുടുംബത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിർമ്മിച്ച് നൽകുന്ന 381 മത് സ്നേഹഭവനം അന്തരിച്ച മുന്‍ അദ്ധ്യാപകന്‍ സ്കറിയയുടെ ഓർമ്മയ്ക്കായി അടൂര്‍ മണ്ണടി പാണ്ടിമലപ്പുറം പനമ്പിന്‍ചിറകുഴിയിലെ വിധവയായ സരസ്വതിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം സ്കറിയയുടെ ഭാര്യ സാറാമ്മ നിർവഹിച്ചു. വിധവയായ സരസ്വതിയും പ്രായമായ അമ്മ ചെല്ലമ്മയും വിധവയായ മകൾ സൗമ്യയും രണ്ട് കുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞു വരികയായിരുന്നു.

യാതൊരു നിവൃത്തിയുമില്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്കായി അന്തരിച്ച അദ്ധ്യാപകന്‍ സ്കറിയയുടെ കുടുംബം നൽകിയ തുക ഉപയോഗിച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ., ലയൺസ് ക്ലബ് സോണൽ പ്രസിഡന്റ് സന്തോഷ് എം. സാം., സിന്ധു ദിലീപ്, ബിനോയി സ്കറിയ, ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...