മല്ലപ്പള്ളി കൃഷി ഭവനിലേക്കുള്ള റോഡ്‌ കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി കൃഷിഭവനിലേക്കുള്ള റോഡിന് ഇരുവശവും കാടുവളർന്ന് കയറി പൊതുജനങ്ങള്‍ക്ക് കടന്നുചെല്ലുവാന്‍ പറ്റാത്ത അവസ്ഥയിലായി. മല്ലപ്പള്ളി ടൗണിൽ ആനിക്കാട് റോഡിൽ ഉള്ളിലേക്ക് മാറിയാണ് കൃഷിഭവൻ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡ്‌ കാലങ്ങളായി വൃത്തിയാക്കാത്തത് മൂലം ഒരാള്‍ പൊക്കത്തില്‍ വരെ കാട് വളര്‍ന്നു. സന്ധ്യക്ക് ശേഷം ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും വര്‍ധിച്ചിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുമ്പോഴാണ് മല്ലപ്പള്ളി ടൗണിൽ തന്നെയുള്ള കൃഷിഭവന് മുൻപിൽ കാട് വളർന്നുനിൽക്കുന്നത്. ഇഞ്ചക്ക് സമാനമായ മുള്ളുകളുള്ള ചീവയ്ക്ക എന്ന വള്ളിച്ചടിയാണ് ഇവിടെ വളർന്നുനിൽക്കുന്നത്.

വലിയ തോട്ടിൽ നിന്നും വളർന്ന് റോഡിലേക്ക് പടർന്നു നിൽക്കുന്നത് കൊണ്ട് ശിഖരങ്ങൾ താൽക്കാലികമായി വെട്ടിമാറ്റിയാൽ വീണ്ടും ശക്തമായി ഇത് വളർന്നുവരും. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടയം – കോഴഞ്ചേരി പാതയുടെ ഇരുവശവും വൃത്തിയാക്കുന്നുണ്ടെങ്കിലും ദിവസേന നിരവധി ആളുകൾ എത്തുന്ന കൃഷിഭവനും സമീപപ്രദേശങ്ങളും വൃത്തിയാക്കാനുള്ള ഇടപെടൽ നടത്തുന്നില്ല. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമായി മാറ്റുന്നതിനെതിരെ മുൻപും പ്രതിഷേധം ശക്തമായിരുന്നു. നിരവധി ആളുകള്‍ വന്നുപോകുന്ന കൃഷി ഭവന്‍ റോഡിലെ കാടുകള്‍ തെളിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...