കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ഛർദ്ദിയുമായി (ആംബർ ഗ്രീസ്) രണ്ടുപേര്‍ പന്തളം പോലീസിന്റെ പിടിയിലായി. പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം ഓടനാവട്ടം മുട്ടറ രാജീവ് ഭവനില്‍ രാജീവ് (39), കൊട്ടാരക്കര നെടുവത്തൂര്‍ കുറുമ്പാലൂര്‍ മുകളുവിള വീട്ടില്‍ സോമന്‍ (48) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പന്തളം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ സജീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ യു.വി വിഷ്ണു, എ.എസ്.ഐ വിജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ എസ്.അന്‍വര്‍ഷാ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലയിൽ ആംബർ ഗ്രീസിന്റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ പോലീസ് നടത്തി വന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ എത്തിയ ഇവരോട് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അമിത വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. പോലീസിന്റെ  കയ്യില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ്  പിന്‍തുടരുകയും അതിസാഹസികമായി പിടികൂടുകയുമായിരുന്നു.

സംഭവത്തില്‍ പ്രതിയായ രാജീവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷദ്വീപില്‍ നിന്നാണ് തിമിംഗല ഛർദ്ദി വാങ്ങിയതെന്നും ഇത് ഉയര്‍ന്ന വിലയ്ക്ക് തിരുവല്ലയില്‍ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എന്നും പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പോലീസ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദിയും കോന്നി വനം ഡിവിഷന്‍ ഓഫീസിന് കൈമാറി. തിമിംഗല ഛർദ്ദിയുമായി ബന്ധപ്പെട്ട കേസ് വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...