അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി. നാളെ കേസ് പരിഗണിക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ എസ് ഐ ടി സമയം തേടിയിരുന്നു. അയോധ്യാ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ആയിരുന്നു സുപ്രീംകോടതി എസ്‌ഐടിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. നാളെ ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെ എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ പുരോഗതി കേസില്‍ കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക.

സംഭാവന കൊള്ളയില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ പരസ്യമാക്കണം. കുറ്റകൃത്യത്തിന് മുന്നില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തില്‍ വിമര്‍ശിച്ചു. അതിനിടെ, രാമക്ഷേത്രത്തില്‍ സംഭാവന എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കൗണ്ടിംഗ് റൂമിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നില്‍ പൊലീസും എസ്‌ഐഎസും സുരക്ഷ ഒരുക്കും. കൗണ്ടിംഗ് റൂമില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ജീവനക്കാരെ പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...