പത്തനംതിട്ടയിലേക്ക് ബസ്സ് സര്‍വീസ് ആരംഭിക്കണം : വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് ബസ് സര്‍വീസുകള്‍ ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മല്ലപ്പള്ളി താലൂക്കിലെ വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ എന്നീ പ്രദേശങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ എത്തേണ്ടവർ അനുഭവിക്കുന്നത് വലിയ യാത്രാ ദുരിതമാണ്. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങൾക്ക് എത്തണമെങ്കിൽ നിരവധി ബസുകൾ കയറിയിറങ്ങി ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികളാണ് ഇപ്പോള്‍ ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്. ബസുകള്‍ മാറിക്കയറി എത്തുമ്പോഴേക്കും ആശുപത്രി സമയം കഴിഞ്ഞു പോകുന്നതായും ഇവര്‍ പറയുന്നു.

കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് കഴിഞ്ഞുള്ള ആളുകള്‍ മറ്റ് വിവിധ വാഹനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളു. നിരവധി സ്വകാര്യ ബസുകൾക്ക് അടുത്തിടെ പുതിയ പെർമിറ്റ് അനുവദിച്ചെങ്കിലും ഈ റൂട്ടുകളിലേക്ക് മാത്രം ഒരു പെര്‍മിറ്റും അനുവദിക്കപ്പെട്ടില്ല. മല്ലപ്പള്ളി, റാന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിൽ നിന്നും മല്ലപ്പള്ളി, വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻപുഴ, റാന്നി വഴി പത്തനംതിട്ടയ്ക്ക് പുതിയ കെ.എസ്.ആര്‍.റ്റി.സി ബസ് സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...