ജോയ് ആലുക്കാസിന്‍റെ 305 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹവാല ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ 305.84 കോടി രൂപയുടെ ആസ്തികള്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിനെ ഞെട്ടിച്ചാണ് മിന്നല്‍ റെയിഡിലൂടെ ഗ്രൂപ്പിന്‍റെ ഹവാല ഇടപാടുകള്‍ കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്നു ഹവാല ചാനലുകള്‍ വഴി കോടികള്‍ ദുബായിലേക്ക് കടത്തുകയാണ് ജോയ് ആലുക്കാസ് ചെയ്തത്. ഫെമ ആക്ടിന്‍റെ നഗ്നമായ ലംഘനമാണ് ജോയ് ആലുക്കാസ് നടത്തിയത്. ഇന്ത്യയില്‍ നിന്നു ഹവാല വഴി കടത്തിയ കോടികള്‍ ജോയ് ആലുക്കാസ് തന്‍റെ തന്നെ ദുബായിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ഇഡി കണ്ടുകെട്ടിയതില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ  തൃശൂര്‍ ശോഭ സിറ്റിയിലെ വീടും ഭൂമിയും ഉള്‍പ്പെടെ 81.54 കോടി വിലമതിക്കുന്ന ആസ്തികളുണ്ട്. മൂന്നു ബാങ്ക് അക്കൗണ്ടുകളിലായി 91.22 ലക്ഷം, മൂന്ന് ഫിക്സഡ് ഡിപ്പോസിറ്റുകളിലായി 5.58 കോടി രൂപ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി വിലമതിക്കുന്ന ഷെയറുകള്‍ എന്നിവയും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസിലും വീട്ടിലും അടക്കം അഞ്ചിടങ്ങളിലാണ് ഈ മാസം 22 നു ഇഡി റെയ്ഡ് നടത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഔദ്യോഗിക രേഖകളും ജീവനക്കാരുടെ മെയിലുകള്‍ പരിശോധിച്ചതോടെ ഹവാല ഇടപാടില്‍ ജോയ് ആലുക്കാസിന്‍റെ പങ്കാളിത്തം ഇഡി കണ്ടെത്തുകയായിരുന്നു. ഹവാല ഇടപാടിലൂടെ കടത്തിയ കോടികള്‍ തന്‍റെ തന്നെ ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ ജോയ് ആലുക്കാസ് നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ തെളിവാണ് ഇഡി ശേഖരിച്ചത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇഡി അറിയിക്കുന്നു.

ജോയ് ആലുക്കാസിന്‍റെ സ്വപ്നസദൃശമായ തൃശൂര്‍ ശോഭാ സിറ്റിയിലെ വസതിയും ഇഡി കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയിഡില്‍ പിടിച്ചെടുത്തിരുന്നു. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് ജോയ് ആലുക്കാസ് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇഡി റെയിഡ് നടന്നത്. ഐപിഒയുമായി ആലുക്കാസ് നീങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ തേടിയാണെന്ന സൂചന ഇഡിക്ക് ലഭിച്ചിരുന്നു.

ഐപിഒ വഴി 2300 കോടി രൂപ നിക്ഷേപം സ്വീകരിക്കാനായിരുന്നു നേരത്തെ ജോയ് ആലുക്കാസ് എടുത്ത തീരുമാനം. ഈ വർഷം ആദ്യം ഐ പി ഒ യിലൂടെ ഓഹരികൾ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെയാണ് തീരുമാനത്തില്‍ നിന്നു ജോയ് ആലുക്കാസ് പിന്മാറിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇഡി റെയിഡ് വന്നത്. റെയ്ഡിനെക്കുറിച്ച് ജോയ് ആലുക്കാസ് പ്രതികരിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ജൂവലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ജൂവലറി റീട്ടെയിലർമാരിൽ ഒരാളാണ് ജോയ് ആലുക്കാസ്.

ജോയ് ആലുക്കാസിന് ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 130 റീട്ടെയിൽ ജൂവലറി ഷോപ്പുകളുണ്ട്. മണിഎക്സ്ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്സ് എന്ന പേരിൽ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. പതിനായിരത്തില്‍ താഴെ തൊഴിലാളികളുമുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...