നൂറ്റമ്പതോളം കാക്കകള്‍ ചത്തനിലയില്‍ ; പക്ഷിപ്പനി ഭീതിയില്‍ ജമ്മുവും

For full experience, Download our mobile application:
Get it on Google Play

ജമ്മു : കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്നു ജില്ലകളില്‍ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പഞ്ചാബിലെ വന്യജീവി ലാബിലേക്ക് അയച്ചിട്ടുണ്ട്.  ഉദ്ധംപുര്‍, കത്തുവ, രാജൗരി ജില്ലകളില്‍ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് വന്യജീവി – മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. അവര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു. കര്‍മപദ്ധതി പ്രകാരം രോഗം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുവില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്നോണം ജീവനുളള പക്ഷികളുടെയും സംസ്‌കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...