അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കും ; നന്നായെന്ന് ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വില്‍മിങ്ടണ്‍ : ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ജോ ബൈഡന്‍. അതൊരു നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

താനും ട്രംപും അഭിപ്രായ ഐക്യമുളള ചുരുക്കം ചില കാര്യങ്ങളേ ഉളളൂവെന്നും അതിലൊന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമെന്നും ബൈഡന്‍ പറയുന്നു. ട്രംപ് രാജ്യത്തിന് ഒരു നാണക്കേടാണെന്ന് പറഞ്ഞ ബൈഡന്‍ അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ യോഗ്യനല്ലെന്നും അഭിപ്രായപ്പെട്ടു.

‘അദ്ദേഹത്തെ കുറിച്ചുളള എന്റെ മോശം ധാരണകളെ പോലും ട്രംപ് മറികടന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് അദ്ദേഹം.’ -ബൈഡന്‍ പറയുന്നു. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രംപിനെ അടുത്ത ആഴ്ച കുറ്റവിചാരണ ചെയ്യാനുളള സാധ്യതയുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...