നെയ്യാറ്റിൻകര പ്രിയംവദ കൊലക്കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിൻകര പ്രിയംവദ കൊലക്കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയൽവാസിയായ വിനോദ് കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടിൽ സൂക്ഷിച്ചത്. ദുർഗന്ധം വന്നതോടെയാണ് വിനോദിന്‍റെ മകള്‍ കട്ടിലിനടിയിൽ പരിശോധിച്ചത്. ദുർഗന്ധം പരക്കാതിരിക്കാൻ വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചു. ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്.

ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്‍റെ ഭാര്യാ മാതാവ് മൊഴി നൽകി. വീട്ടിനുള്ളിൽ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നുവെന്ന് വ്യക്തമായിരുന്നുവെന്നും ഭാര്യാ മാതാവ് പോലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ സ്വർണാഭരണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ആഭരണങ്ങള്‍ എന്തു ചെയ്തുവെന്ന് പ്രതി പറഞ്ഞിട്ടില്ല. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും പോലീസിനെ വഴി തെറ്റിച്ചുകൊണ്ടുള്ള മൊഴിയാണ് വിനോദ് നൽകുന്നത്. കൊലക്ക് കാരണം സാമ്പത്തിക തർക്കം എന്നത് കെട്ടുകഥയെന്നാണ് പോലീസ് സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണ 20.5 കോടിയുടെ ഇടപാട് നടത്തി ; വിദേശത്തേക്ക് പണം...

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

2040 വരെ 705 ബുക്കിങ്, നിരക്ക് 1,37,900 രൂപ ; ശബരിമലയിൽ ദിവസം അഞ്ചുവീതം...

0
കൊച്ചി : ശബരിമലയിൽ ദിവസം അഞ്ചുവീതം പടിപൂജ നടത്താൻ തീരുമാനിച്ചതായി തിരുവിതാംകൂർ...

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...