അമേരിക്ക-ഇറാന്‍ നിർണായക ചർച്ച ഇന്ന് ഇസ്‍ലാമാബാദിൽ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാൻ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്‌ ബാഗർ ഗലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, പ്രതിരോധ കൗൺസിൽ സെക്രട്ടറി ഡോക്ടർ അഹ്‌മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ ഡോക്ടർ ഹെമ്മതി എന്നിവരാണ് ചർച്ചക്കായി ഇസ്ലാമാബാദിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്ലാമാബാദിലെത്തും.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകണമെന്നുമുള്ള നിലപാടിലാണ് ഇറാൻ. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, എന്നാൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ഇതിനിടയിലും ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ചർച്ചകൾ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുഎസ് യുദ്ധക്കപ്പലുകളിൽ മികച്ച ആയുധങ്ങൾ വീണ്ടും നിറയ്ക്കുകയാണെന്നും ട്രംപ് അറിയിച്ചു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ചർച്ച നടത്തി കരാറിലെത്തുകയാണ് ഇറാന് മുന്നിലുള്ള ഏക വഴിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലും പോസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...