പോലീസ് പിന്തുടർന്നതോടെ കുളത്തിൽ ചാടി കൊടും കുറ്റവാളി ; വെള്ളത്തിനടിയിൽ ഒളിച്ചത് 5 മണിക്കൂർ

For full experience, Download our mobile application:
Get it on Google Play

സിഹോര: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എസി കോച്ചിൽ  നിന്ന് അതിവേഗത്തിൽ ഇറങ്ങിപ്പോയി യുവാവ്, സംശയം തോന്നി പിന്തുടർന്നു. റെയിൽ പാളത്തിന് സമീപത്തെ താമരക്കുളം വരെ പോയ യുവാവിനെ കാണാനില്ല. സിനിമാ സ്റ്റൈൽ തെരച്ചിലിൽ താമരക്കുളത്തിൽ അഞ്ച് മണിക്കൂറോളം ഒളിച്ചിരുന്ന മോഷ്ടാവായ യുവാവിനെ പിടികൂടി പോലീസ്. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ 5 മണിക്കൂറാണ് മോഷ്ടാവ് കുളത്തിന് അടിയിൽ ഒളിച്ചിരുന്നത്. ഈ സമയത്ത് താമരയുടെ തണ്ട് ഉപയോഗിച്ചായിരുന്നു ഇയാൾ ശ്വസിച്ചിരുന്നത്. മധ്യപ്രദേശിലെ സിഹോറ റെയിൽവേ സ്റ്റേഷന് സമീപമാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്.

റെയില്‍വേയുടെ പിടികിട്ടാപ്പുള്ളികളില്‍ പ്രധ‌ാനിയായ ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന കുറ്റവാളിയെയാണ് അതിസാഹസികമായി പിടികൂടിയത്. ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ പ്രധാനമായും ലക്ഷ്യമിടുന്ന ഇയാൾ ആർപിഎഫിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാനാണ് സമീപത്തെ കുളത്തിലേക്ക് ചാടിയത്. പുല്ല് കയറി, മാലിന്യം മൂടിയ കുളത്തിനടിയിൽ ഇയാൾ ഒളിച്ചതോടെ പോലീസും വലഞ്ഞു. വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്താൻ ആർപിഎഫ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി. കാഴ്ചാ പരിധി കുറവായതിനാൽ ഒടുവിൽ റെയിൽവേ പോലീസിന് മുങ്ങൽ വിദഗ്ധരുടെ സഹായവും തേടേണ്ടി വന്നു. അഞ്ചുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടത്. ഒരു താമരത്തണ്ട് ശ്വസനക്കുഴലായി ഉപയോഗിച്ചാണ് ഇയാൾ ഇത്രയും നേരം ശ്വാസം മുട്ടാതെ വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത്. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ട് ഡസനോളം കേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...