ഷോൺ ജോർജിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മാണി സി. കാപ്പൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് ഉയർത്തിയ ഭീഷണിയെ ശക്തമായി അപലപിച്ച് മാണി സി. കാപ്പൻ. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഷോൺ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ പ്രതിരോധിക്കാനും നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തവും ആര്‍ജവവും യുഡിഎഫിനുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എഫ്‌സിആർഎ ബില്ലിലൂടെയും ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ വിരുദ്ധ സമീപനമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. രാജ്യവ്യാപകമായി മാധ്യമങ്ങളെ അടിച്ചമർത്തുന്ന ബിജെപി ശൈലി കേരളത്തിലും നടപ്പിലാക്കാമെന്ന് കരുതേണ്ട. ദിവസങ്ങൾക്കുള്ളിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും, സിപിഐഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തുന്ന കടന്നുകയറ്റത്തിന് അതോടെ അന്ത്യമാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...