ആഗോള വിപണിയിൽ എണ്ണ വില വീണ്ടും താഴേക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വില ഇടിയുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.17 ഡോളറും, വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് യുഎസ് ക്രൂഡ് ബാരലിന് 70.04 ഡോളറുമാണ് വില. അമേരിക്കയിലെയും ചൈനയിലെയും സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെയാണ് ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞത്. ഇറാഖ് കയറ്റുമതി പുനരാരംഭിക്കൽ, കടപരിധിയിലെ പ്രതിസന്ധി, യുഎസ് പ്രാദേശിക വായ്പ ദാതാക്കളെ കുറിച്ചുള്ള ആശങ്കകൾ എന്നിവ എണ്ണ വിലയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം, സെഹൻ വഴി ക്രൂഡോയിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇറാഖ് സർക്കാരിന്റെ എണ്ണ വിപണന കമ്പനി സോമോ തയ്യാറാവുകയായിരുന്നു. ഇത് തുർക്കി ബോട്ടാസിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ അറ്റ എണ്ണ ഇറക്കുമതി രാജ്യമായതിനാൽ വിലയിടിവ് രാജ്യത്തിന് ഗുണകരമാണ്. ആഭ്യന്തര ഉപഭോഗത്തിന്റെ 81 ശതമാനം എണ്ണയും വിവിധ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...